
തിരുവനന്തപുരം: ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ 67-ാംമത് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്കറ്റ്ബോൾ കോർട്ടിലെ പൂന്തുറ സോമൻ നഗറിൽ ആരംഭിച്ചു. കളരിപയറ്റിലെ ചുവട് മുതൽ ഉരുമ്മിപ്പയറ്റ് വരെ ഉള്ള 13 ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. സീനിയർ ജൂനിയർ സബ് ജൂനിയർ മത്സരത്തിൽ 400-ൽ അധികം കളരി അഭ്യാസികൾ പങ്കെടുത്തു.
മത്സരങ്ങൾ പ്രൊഫസർ രാമഷൻ നായർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഡോ. അംബു ആർ നായർ
അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ആർ വസന്തമോഹൻ, കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജി. രാധാകൃഷ്ണൻ, പള്ളിച്ചൽ സുരേഷ്, കെ രവീന്ദ്രൻ ആശാൻ, രാജേഷ് സി രാജൻഎന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ ചരിത്രകാരൻ ഡോക്ടർ എം ജി ശശിഭൂഷൻ വിജയികൾക്ക് സമ്മാനം നൽകി.