
കൊച്ചി: വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്മാറ്റം ശക്തമായതോടെ അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തി. ഇന്നലെ രൂപയുടെ മൂല്യം നാല് പൈസ കുറഞ്ഞ് 88.79ൽ വ്യാപാരം പൂർത്തിയാക്കി. ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധവും വിസ ഫീസ് വർദ്ധനയും രൂപയ്ക്ക് സമ്മർദ്ദം സൃഷ്ടിച്ചത്. അതേസമയം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞതാണ് രൂപയുടെ മൂല്യത്തകർച്ച ഒരു പരിധി വരെ തടഞ്ഞുനിർത്തിയത്. ഇന്ന് പ്രഖ്യാപിക്കുന്ന റിിസർവ് ബാങ്കിന്റെ ധന നയവും രൂപയുടെ ചലനങ്ങളെ സ്വാധീനിച്ചേക്കും.