
മലപ്പുറം: കോട്ടക്കുന്ന് റസിഡന്റസ് അസോസിയേഷൻ ഓണാഘോഷം നടത്തി. പി.ഉബൈദുള്ള എം എൽ എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അനിൽ പത്മനാഭ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് കോട്ടക്കുന്ന്, ബാബുരാജ് കോട്ടക്കുന്ന്, ബഷീർ അഹമ്മദ് മച്ചിങ്ങൽ,ഷറഫു ആലുക്കൽ,ഡോ. വിഷ്ണു, സി.എച്ച്.അലവിക്കുട്ടി,ഡോ.പ്രിയദ, പി.സീനാ സുനിൽ,മുനീർ തച്ചങ്ങോടൻ, ഗുലാബ് മുഹമ്മദ് കോപ്പിലാൻ, ബി.സുനിൽ, നാലകത്ത് സൈറ,സജിതാ രംകുമാർ തുടങ്ങിയവർ സംസാരിച്ചു. ഉറിയടി, വടംവലി, കസേരകളി തുടങ്ങിയ മത്സരങ്ങളും നടന്നു.