പരപ്പനങ്ങാടി : കൊടക്കാട് കോൺഗ്രസ്(ഐ) കമ്മിറ്റിയും സുബ്രഹ്മണ്യൻ അനുസ്മരണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയും ഓണക്കോടി വിതരണവും ജില്ലാ യു.ഡി.ഫ് ചെയർമാൻ പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. വിനോദ് കൂനേരി അദ്ധ്യക്ഷത വഹിച്ചു .പി.നിധീഷ്, വീരേന്ദ്രകുമാർ, ഉണ്ണിമൊയ്തു, കോശി പി. തോമസ്, ടി.പി.അൽതാഫ്, കുഞ്ഞു ഹാജി, ഇ. ദാസൻ, രാജൻ കുഴിക്കാട്ടിൽ, ലോകേശൻ പാറോൽ, അജയൻ കൊരങ്ങാട്ട്, ഉണ്ണികൃഷ്ണൻ, എ.ഷജിൽ കുമാർ, കെ.ഉണ്ണികൃഷ്ണൻ, കെ.വിജയം എന്നിവർ സംസാരിച്ചു