
തിരൂർ: ഒന്നര പതിറ്റാണ്ട് കാലമായി ആരോഗ്യ പ്രവർത്തനരംഗത്ത് സ്തുത്യർഹമായ സേവനത്തിന് തിരുവോണനാളിൽ ആരോഗ്യപ്രവർത്തകയായ ടി.പി. ജന്യയെ സി .എച്ച്. സെന്റർ പഞ്ചാരമൂല ആദരിച്ചു. നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി ഉപഹാരം കൈമാറി. പത്തുവർഷത്തോളം തിരൂർ താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ പാലിയേറ്റീവ് കെയർ ട്രെയിനർ ആയിരുന്ന ജന്യ ഇപ്പോൾ പോണ്ടിച്ചേരിയിലെ ജിപ്പ്മർ ആശുപത്രിയിലെ നേഴ്സിങ് ഓഫീസറാണ്. സി. എച്ച്. സെന്റർ പഞ്ചാരമൂല പ്രസിഡന്റ് കെ.ടി .ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. നിറമരുതൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ഇ .എം. ഇക്ബാൽ, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.ഇ.കെ .റഹ്മത്തുല്ല ,മുതിർന്ന മാധ്യമപ്രവർത്തകൻ കെ. പി. ഒ. റഹ്മത്തുള്ള ,മുസ്ലിം ലീഗ് നേതാവ് മുസ്തഫ പൊക്ലാത്ത്, ടി. കുമാരൻ ,ജന്യയുടെ ഭർത്താവ് രജീഷ് കുമാർ എന്നിവർ സംസാരിച്ചു.