
തിരൂർ: ദേശീയ അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് വള്ളത്തോൾ എ.യു.പി സ്കൂളിൽ ജെ.ആർ.സി യൂണിറ്റ് കേഡറ്റുകൾ പൂർവ്വ അദ്ധ്യാപകനായ ആർ.പി കുഞ്ഞഹമ്മദിനെ ആദരിച്ചു.
ജെ. ആർ സി കൗൺസിലർ കെ.പി നസീബ് അദ്ദേഹത്തെ പരിചയപ്പെടുത്തി.
യൂണിറ്റ് ലീഡർ സി.കെ. മെഹറ ഫാത്തിമ സ്നേഹ സമ്മാനം കൈമാറി
കേഡറ്റ് അംഗങ്ങളായ എ. അർജുൻ, കെ.എച്ച് കാർത്തിക്ക്, കെ. അനന്തു കൃഷ്ണ, കെ.പി ഹിബ, അദ്ധ്യാപിക കെ. പി മുർഷിദ എന്നിവർ പങ്കെടുത്തു.