താനാളൂർ: മീനടത്തൂർ മിസ്ബാഹുൽ അനാം മദ്രസ്സ കമ്മിറ്റിയുടെ ഈ വർഷത്തെ നബിദിനാഘോഷയാത്രയ്ക്ക് മീനടത്തൂർ അമ്മംകുളങ്ങര ഭഗവതി ക്ഷേത്ര പരിസരത്തെത്തിയപ്പോൾ ക്ഷേത്ര കമ്മിറ്റി സ്വീകരണം നൽകി. മുൻവർഷങ്ങളിലും അമ്മംകുളങ്ങര ക്ഷേത്ര കമ്മിറ്റി നബിദിനാഘോഷയാത്രക്ക് സ്വീകരണം നൽകിയിരുന്നു. സ്വീകരണത്തിന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ടി.പി.മുകേഷ്, സി.ജനിത്, കെ.പ്രേംജിത്, ടി.പി.മഹേഷ്, ബാവൂട്ടൻ,​ എൻ.പി. ലിനേഷ്,​ പ്രജിലാൽ,​ ടി.പി. പ്രദീപ് , കെ.ജയൻ , സുധീർ എന്നിവർ നേതൃത്വം നൽകി.