ചെറുമുക്ക് വെസ്റ്റ് : ചെറുമുക്ക് മമ്പാഉൽ ഉലൂം സുന്നി മദ്രസ കമ്മറ്റിയുടെ കീഴിൽ നടന്ന നബിദിനഘോഷയാത്രയിൽ പങ്കെടുത്തവർക്ക് മധുരം വിതരണം ചെയ്ത് ലാലുവും മക്കളും. ചെറുമുക്ക് വെസ്റ്റിലെ മുളമുക്കിൽ ലാലുവും കുടുംബവും 16 കൊല്ലമായി നബിദിന ഘോഷയാത്രയ്ക്ക് മധുര പാനീയങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്യാറുണ്ട് .മമദ്രസ സദർ മുഹല്ലിം മുസ്തഫ അഹ്സനി കൊളക്കാട്, സെക്രട്ടറി കൊളക്കാടൻ സെയ്തലവി ഹാജി, ലത്തീഫ് സഖാഫി, കണ്ണിയത്ത് മുഹമ്മദലി നൂറാനി, വി.പി. കുഞ്ഞു മുഹമ്മദ് സഖാഫി, കൊളക്കാടൻ അലവിക്കുട്ടി ഹാജി, കെ. സലാം, കെ,കെ ഫഹദ് , കൊളക്കാടൻ മെഹബൂബ് തുടങ്ങിയവർ നേതൃത്വം നൽകി.