തിരൂർ : വെട്ടത്തുനാട് ഹിന്ദു ധർമ്മ പരിഷത്തിന്റെ ലോഗോ പ്രകാശനവും നേതൃത്വയോഗവും തിരൂർ സംഘം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സുധീർ പറൂര് അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ആലത്തിയൂർ നമ്പില്ലം ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി പ്രകാശനം ചെയ്തു.ഹൈന്ദവ ധർമ്മ ജാഗ്രണ പ്രവർത്തനം ഊർജ്ജസ്വലമാക്കുവാനും ഏകീകരണ പ്രക്രിയക്ക് ഗതിവേഗം നൽകുവാനും ഈ സംഘടനക്ക് ആചാര്യന്മാരുടെ അനുഗ്രഹത്തോടെ സാധിക്കുമാറാകട്ടെ എന്ന് ലോഗോ പ്രകാശനം ചെയ്തുകൊണ്ട് പ്രത്യാശ പ്രകടിപ്പിച്ചു ആലത്തിയൂർ നമ്പി മാർഗ്ഗ നിർദ്ദേശം നൽകുകയും ചെയ്തു. ചടങ്ങിൽ മോഹനൻ, ജനചന്ദ്രൻ മാസ്റ്റർ. മുരളീധരൻ വഴുതക്കാട്, ഹരിദാസൻ തെക്കത്ത് എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ കൃഷ്ണകുമാർ പുല്ലൂരാൽ സ്വാഗതവും
ടി.ബൈജു നന്ദിയും പറഞ്ഞു.