മലപ്പുറം: സൈനിക കൂട്ടായ്മയുടെ (എം.എസ്.കെ) അഞ്ചാമത് ജില്ലാതല കുടുംബ സംഗമവും ആറാമത് വാർഷികവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഞ്ചേരിയിൽ ഒളിമ്പ്യൻ സുബേദാർ കെ.ടി. ഇർഫാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിസാർ ചേലേമ്പ്ര അദ്ധ്യക്ഷത വഹിച്ചു. ഓപ്പറേഷൻ സിന്ധൂറിൽ പങ്കെടുത്ത സൈനികരെയും വിരമിച്ച സൈനികരെയും യോഗത്തിൽ ആദരിച്ചു. എസ്.എസ്.എൽ.സി , പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു. വൈസ് പ്രസിഡന്റ് വിനീഷ് പൂക്കോട്ടുംപാടം സ്വാഗതവും ട്രഷറർ ഷാഹിറുൽ കലാം അരീക്കോട് നന്ദിയും പറഞ്ഞു. സൈനികരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.