d
സ്‌കൂളുകൾക്ക് നൽകുന്ന മിനി എം.സി.എഫ് ഉദ്ഘാടന സമ്മേളനത്തിൽ ജനപ്രതിധികളും, ഉദ്യോഗസ്ഥരും, വിദ്യാർത്ഥികളും ശുചിത്വ പ്രതിഞ്ജയെടുക്കുന്നു

കോട്ടക്കൽ: നഗരസഭ പരിധിയിലെ ഇരുപതോളം സ്‌കൂളുകളിലേക്കുള്ള മിനി എം.സി.എഫുകളുടെ വിതരണോദ്ഘാടനം കോട്ടക്കൽ ജി.എം യു.പി സ്‌കൂളിൽ നഗരസഭ ചെയർപേഴ്സൺ ഡോ. ഹനീഷ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മു അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ടി.അബ്ദു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല, പ്രധാനാദ്ധ്യാപകൻ മുസ്തഫ എന്നിവർ ആശംസകളർപ്പിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ വി.പി.സക്കീർ ഹുസൈൻ സ്വാഗതവും സ്‌കൂൾ അദ്ധ്യാപകൻ ഹബീബ് ജഹാൻ നന്ദിയും പറഞ്ഞു. നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എം.വി. ദേവയാനി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.