s
തലപ്പാറ ഇസ്സത്തുൽ ഇസ്ലാം മദ്രസ സിൽവൽ ജൂബിലി ലോഗോ സയ്യിദ് സലീം ഐദീദ് തങ്ങൾ നിർവ്വഹിക്കുന്നു

തിരൂരങ്ങാടി : തലപ്പാറ ഇസ്സത്തുൽ മദ്രസ സിൽവർ ജൂബിലി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ നടത്താൻ മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു. സിൽവർ ജൂബിലി ലോഗോ സയ്യിദ് സലിം ഐദീദ് തങ്ങൾ പ്രകാശനം ചെയ്തു. ഒരു വർഷക്കാലത്തെ പ്രവർത്തന രൂപരേഖ ഹനീഫ മൂന്നിയൂർ അവതരിപ്പിച്ചു.
തലപ്പാറ മദ്രസ പരിസരത്ത് ചേർന്ന് പൊതുസമ്മേളനത്തിൽ മദ്രസ പ്രസിഡന്റ് മുസ്തഫ പൂക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സലിം ഐദീദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.മുദരിസ് ഇബ്രാഹിം ബാഖവി അൽ ഹൈത്തമി മുഖ്യപ്രഭാഷണം നടത്തി.