inauguration
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലഘു വായ്പാ പദ്ധതിയിൽ തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന് അനുവദിച്ച വായ്പയുടെ വിതരണവും സംരംഭകത്വ പരിശീലന ക്യാംപും തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മഞ്ജുഷ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലഘു വായ്പാ പദ്ധതിയിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സി.ഡി. എസിന് അനുവദിച്ച 69,50,000 രൂപ വായ്പയുടെ വിതരണവും സംരംഭകത്വ പരിശീലന ക്യാമ്പും തൃക്കലങ്ങോട് പൊതുജന വായനശാല കോൺഫറൻസ് ഹാളിൽ നടന്നു. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ കെ.ജയപ്രകാശ് ബാബു അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി.ജലാലുദ്ദീൻ വ്യക്തിഗത വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു.എൻ.ബി.സി.എഫ്.ഡി.സിയുടെ സാമ്പത്തിക സഹായത്തോടെ നടന്ന ഏകദിന സംരംഭകത്വ പരിശീലന ക്യാമ്പിൽ കെ.എസ്.ബി.സി.ഡി.സി അസി. ജനറൽ മാനേജർ എം.ടി.മുഹമ്മദ് ഹനീഫ, മുഹമ്മദ് സലീഖ്, സനല ശിവദാസ് വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.