
മലപ്പുറം:വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മലപ്പുറത്ത് ചേർന്ന എയ്ഡഡ് സ്‌കൂൾ മാനേജർമാരുടെ സംഘടനയായ കേരള പ്രൈവറ്റ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ലാ സമരപ്രഖ്യാപന കൺവെൻഷൻ ആവശ്യപ്പെട്ടു..
സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ.വി.അലി സത്താർ അദ്ധ്യക്ഷത വഹിച്ചു. കെ.പി. ഹുസൈൻ ഹാജി കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി യു .സി.ശ്രീകുമാരനുണ്ണി നമ്പൂതിരി, നാസർ മാവണ്ടിയൂർ , ബിജു മേലാറ്റൂർ,അസീസ് പന്തല്ലൂർ, സത്യൻ കോട്ടപ്പടി , ലുക്മാൻ മങ്കട,കെ.ടി. ചെറിയമുഹമ്മദ് എന്നിവർ സസംസാരിച്ചു.