d
മഹിളാ അസോസിയേഷൻ പെരിന്തൽമണ്ണ ഏരിയാ സമ്മേളനം അഡ്വ.കെ പി സുമതി ഉദ്ഘാടനം ചെയ്യുന്നു

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ചാർജ് വർദ്ധന പിൻവലിക്കണമെന്നും നിലമ്പൂർ ഷൊർണൂർ റെയിൽവേ ലൈനിലെ ട്രെയിനുകളുടെ പുതുക്കിയ സമയക്രമം മാറ്റണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ പെരിന്തൽമണ്ണ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.കേന്ദ്ര കമ്മറ്റി അംഗം അഡ്വ.കെ പി സുമതി ഉദ്ഘാടനം ചെയ്തു. സി.ടി ഗീത, എച്ച്. സരോജിനി, കെ.ടി ഷീജ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയാ സെക്രട്ടറി നിഷി അനിൽ രാജ് പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി വി.ടി സോഫിയ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പി.പി സുഹ്രാബി സംസാരിച്ചു. സമ്മേളനം 13 അംഗ എക്സിക്യൂട്ടീവ് അടക്കം 36 അംഗ ഏരിയാ കമ്മറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികൾ എ. നസീറ പ്രസിഡന്റ്. പി. സൗമ്യ സെക്രട്ടറി, സി.ടി ഗീത ട്രഷറർ.