d
സാമ്രാജ്യത്വ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സിപിഐഎം മങ്കടയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം

മങ്കട : അമേരിക്കൻ പിന്തുണയോടെയുള്ള ഇസ്രായേലിന്റെ കടന്നാക്രമണങ്ങൾക്കെതിരെ സി.പി.എം മങ്കട ഏരിയ കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഇ.എൻ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മങ്കട ഏരിയാ സെക്രട്ടറി മോഹനൻ പുളിക്കൽ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എം.പി. അലവി, പി.കെ. കുഞ്ഞുമോൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ. ഹരി, എം.പി. സലീം, പി. പദ്മജ, ഫൈസൽ മാമ്പള്ളി, ടി.കെ. അലി അക്ബർ എന്നിവർ സംസാരിച്ചു. ടൗണിൽ നടത്തിയ പ്രകടനത്തിന് ഏരിയ കമ്മിറ്റി അംഗങ്ങളായ വി.പി. അയ്യപ്പൻ, കെ.ടി. നാരായണൻ, പി.പി. സുഹറാബി, സി. സജി, എം.പി കൈരളി, പി.അനിൽ ബാബു എന്നിവർ നേതൃത്വം നൽകി. അഡ്വ. ടി.കെ. റഷീദലി സ്വാഗതവും ഗഫൂർ മങ്കട നന്ദിയും പറഞ്ഞു.