മലപ്പുറം: നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡും ഫിഷറീസ് വകുപ്പും ചേർന്ന് ജില്ലയിലെ ട്രേഡ് യൂണിയൻ നേതാക്കൾ, മത്സ്യമേഖലയിലെ സംരംഭകർ, മത്സ്യതൊഴിലാളികൾ, അനുബന്ധ മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ എന്നിവർക്കായി ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പൊന്നാനി ആർ.വി പാലസിൽ നടന്ന പരിപാടി പി.പി.സുനീർ എം.പി ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രജീഷ് ഊപ്പാല അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ അബ്ദുൾസലാം, ഡെപ്യൂട്ടി ഡയറക്ടർ സി.ആഷിഖ് ബാബു, ട്രേഡ് യൂണിയൻ പ്രതിനിധികളായ എ.കെ.ജബ്ബാർ, സൈഫു പൂളക്കൽ സംസാരിച്ചു.