കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. താലൂക്ക് ഓഫീസ് ഉൾപ്പെടെ വിവിധ സർക്കാർ ഓഫീസുകൾ ഒരേ കെട്ടിടത്തിലല്ലാത്തത് ജനങ്ങളെ വലയ്ക്കുന്നുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ദിവസേന നൂറുകണക്കിന് ആളുകളാണ് കൊണ്ടോട്ടിയിലെ സർക്കാർ ഓഫീസുകളിലെത്തുന്നത്.

താലൂക്ക് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, വിദ്യാഭ്യാസ ഓഫീസ്, ബി.എസ്.എൻ.എൽ ഓഫീസ്, ട്രഷറി എന്നിവയെല്ലാം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ്. ഇത് ഓരോ ആവശ്യങ്ങൾക്കും പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ട അവസ്ഥയുണ്ടാക്കുന്നു. ഓട്ടോറിക്ഷാ ഡ്രൈവർമാരെ ആശ്രയിച്ചാണ് പലരും ഈ ഓഫീസുകളിൽ എത്തുന്നത്. സാധാരണക്കാർക്കിത് സാമ്പത്തികമായും സമയപരമായും വലിയ നഷ്ടമുണ്ടാക്കുന്നു. പ്രായമായവർക്കും സ്‌ത്രീകൾക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമായാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. മുൻ എം.എൽ.എ കെ. മുഹമ്മദുണ്ണിഹാജിയുടെ ശ്രമഫലമായി മിനി സിവിൽ സ്റ്റേഷന് അനുമതി ലഭിക്കുകയും കെട്ടിട നിർമ്മാണത്തിനായി മൂന്ന്‌കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. സ്ഥലം ലഭ്യമായാൽ നിർമ്മാണത്തിനുള്ള തുക വകയിരുത്താൻ സാധിക്കുമെന്ന് ടി.വി ഇബ്രാഹീം എം.എൽ.എ പറയുന്നു. എന്നാൽ ഈ പദ്ധതിക്കായി 50 സെന്റ് ഭൂമിയെങ്കിലും കണ്ടെത്തി നൽകണം.

സ്ഥലം കണ്ടെത്തുന്നതിൽ പരാജയപ്പെട്ട് നഗരസഭ

കൊണ്ടോട്ടിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിന് നഗരത്തോട്‌ ചേർന്ന് ഭൂമി കണ്ടെത്തി നൽകുന്നതിൽ നഗരസഭയ്ക്ക് ഇതുവരെയും സാധിക്കാത്തത് ഭരണകക്ഷിയുടെ പിടിപ്പുകേടാണ്

പ്രതിപക്ഷ കക്ഷികൾ