പൊന്നാനി: നഗരസഭ മുനിസിപ്പൽ എൻജിനിയർ ഇല്ലാത്തതിൽ പ്രതിഷേധിച്ച് റീത്ത് വച്ച യു.ഡി.എഫ് കൗൺസിലർമാരെ സി.പി.എം ഏരിയ സെക്രട്ടറിയും ഏരിയ കമ്മറ്റി അംഗവും ചെയർമാന്റെ ചേംബറിൽ വച്ച് മർദ്ദിച്ചുവെന്നാരോപിച്ച് യു.ഡി.എഫ് പൊന്നാനി മുനിസിപ്പൽ കമ്മറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കുഞ്ഞുമുഹമ്മദ് കടവനാട്, എം. അബ്ദു ലത്തീഫ്, എം.പി നിസാർ, കെ. ജയപ്രകാശ്, യു. മുനീബ്, നബീൽ നെയ്തല്ലൂർ, അഡ്വ. ജബ്ബാർ, കെ.ആർ റസാഖ്, സുരേഷ് പുന്നക്കൽ, എൻ. ഫസലുറഹ്മാൻ എന്നിവർ നേതൃത്വം നൽകി