dd

നിലമ്പൂർ: കരുളായി ഉൾവനത്തിലെ ഗുഹാവാസികളായ ചോലനായ്ക്കരുടെ ജീവിതം നേരിൽ കാണാൻ കാടുകയറി പ്രിയങ്കാഗാന്ധി എം.പി. കോൺഗ്രസ് നേതാക്കൾക്കും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കുമൊപ്പമാണ് ഉൾവനത്തിലൂടെ കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് ചോലനായ്ക്കർ താമസിക്കുന്ന ഗുഹകളിൽ പ്രിയങ്കയെത്തിയത്. തങ്ങളുടെ പ്രശ്നങ്ങളും അടിയന്തരമായി പരിഹാരം കാണേണ്ട വിഷയങ്ങളും വന്യമ്യഗശല്യമുൾപ്പെടെയുള്ള പ്രതിസന്ധികളും അവർ പ്രിയങ്കയോട് പറഞ്ഞു. നിലമ്പൂരിലെ കരുളായി, മാഞ്ചീരി, പാണപ്പുഴ, കന്നിക്കൈ നഗറുകളിലാണ് പ്രിയങ്കാഗാന്ധിയെത്തിയത്.പി.എച്ച്.ഡി ചെയ്യുന്ന ചോലനായ്ക്ക വിഭാഗത്തിലെ വിനോദിനെയും
പ്രിയങ്കാഗാന്ധി സന്ദർശിച്ചു.

സോ​ണി​യ​യും​ ​രാ​ഹു​ലും​ ​നാ​ളെ​ ​വ​യ​നാ​ട്ടിൽ

ക​ൽ​പ്പ​റ്റ​:​ ​സോ​ണി​യാ​ ​ഗാ​ന്ധി​യും​ ​രാ​ഹു​ൽ​ഗാ​ന്ധി​യും​ ​നാ​ളെ​ ​വ​യ​നാ​ട്ടി​ലെ​ത്തും.​സ്വ​കാ​ര്യ​ ​സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് ​ഇ​രു​വ​രും​ ​വ​രു​ന്ന​തെ​ന്നാ​ണ് ​സൂ​ച​ന.​ ​എം.​പി​യാ​യ​ ​പ്രി​യ​ങ്ക​ഗാ​ന്ധി​ ​വ​യ​നാ​ട് ​സ​ന്ദ​ർ​ശ​ന​ത്തി​ലാ​ണ്.​ ​സോ​ണി​യ​ ​ഗാ​ന്ധി​യും​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യും​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തു​മ്പോ​ൾ​ ​എ​ഐ​സി​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​ദീ​പാ​ ​ദാ​സ് ​മു​ൻ​ഷി​ ,​കെ​ ​സി​ ​വേ​ണു​ഗോ​പാ​ൽ​ ​എം​പി​ ​എ​ന്നി​വ​രും​ ​ഒ​പ്പ​മു​ണ്ടാ​കും.