d
മങ്കടയിൽ യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന സംഘം

മങ്കട: മങ്കട അങ്ങാടിയിൽ ഓട്ടോറിക്ഷയ്ക്ക് ഇടതുഭാഗം ചേർന്ന് ഓവർ ടേക്ക് ചെയ്തെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരന് നേരെ മൃഗീയ മർദ്ദനം. മങ്കട ഞാറക്കാട്ടിൽ ഹരിഗോവിന്ദനാണ് ആക്രമത്തിൽ പരിക്കേറ്റത്. യുവാവിനെ അസഭ്യം പറയുകയും മാരകായുധവും ഹെൽമറ്റും ഉപയോഗിച്ച് മർദ്ദിച്ചെന്നുമാണ് പരാതി.
ഓട്ടോറിക്ഷയിലുണ്ടായിരുന്ന കണ്ടാലറിയുന്നവർക്കെതിരെ യുവാവ് മങ്കട പൊലീസിൽ പരാതി നൽകി. പ്രതികൾക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.