മലപ്പുറം: പലസ്തീനിൽ ജനിച്ചു വീണ പിഞ്ചുകുഞ്ഞുങ്ങളെയടക്കം ഇല്ലായ്മ ചെയ്യുന്ന ഇസ്രയേൽ കൂട്ടക്കൊലക്കെതിരെ മാനവരാശി ഒരുമിച്ച് പ്രതിഷേധിക്കണമെന്ന് മൈനോരിറ്റി കോൺസ് എസ് ജില്ലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു. കൺവെൻഷൻ എൻ.സി.പി എസ് ജില്ലാ പ്രസിഡന്റ് കെ.പി.രാമനാഥൻ ഉദ്ഘാടനം ചെയ്തു. എടച്ചലം ഖാദർ അദ്ധ്യക്ഷത വഹിച്ചു. ഇ.എ.മജീദ്, ഹംസ പാലൂർ, മുഹമ്മദലി ശിഹാബ്, ഷാജി മഞ്ചേരി, പി എം ഹാരീസ് ബാബു,സക്കറിയ തോരപ്പ, പി.കുട്ടിയാമു, പുലിയോടൻ മുഹമ്മദ്, ഷെബിൻ തൂത, പി.എം.മുത്തുണ്ണി എന്നിവർ പ്രസംഗിച്ചു.