മലപ്പുറം: ആരോഗ്യവകുപ്പും ആരോഗ്യ കേരളം മലപ്പുറവും സംയുക്തമായി സംഘടിപ്പിക്കുന്ന കാമ്പെയിനിന്റെ ഭാഗമായുള്ള 'സ്ത്രീ' ക്ലിനിക്കുകളുടെ ജില്ലാതല ഉദ്ഘാടനം പി.വി. അബ്ദുൾ വഹാബ് എം.പി നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിൽ നിർവഹിച്ചു.
ആര്യാടൻ ഷൗക്കത്ത് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ടി.എൻ.അനൂപ്, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.എൻ.എൻ.പമീലി, നിലമ്പൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ, നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഷിനാസ് ബാബു, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ബി.സുരേഷ് കുമാർ, സി.ഡി.പി.ഒ പി.സി. റജീന, ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ കെ.കെ.പ്രവീണ പങ്കെടുത്തു.