sports

മലപ്പുറം: കേരളത്തിന്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുന്ന 'വിഷൻ 2031' ന്റെ ഭാഗമായി കായിക വകുപ്പ് നടത്തുന്ന സെമിനാർ ഒക്ടോബർ 12,13 തീയതികളിൽ മലപ്പുറത്ത് നടക്കും. സെമിനാർ സംഘാടക സമിതി രൂപീകരണയോഗം മന്ത്രി വി.അബ്ദുറഹ്മാന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. കായികരംഗത്ത് കേരളം ഇതുവരെ നേടിയ വളർച്ച വിലയിരുത്തി ഭാവി വികസനപാതയെ രൂപപ്പെടുത്തിയെടുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് സെമിനാറിന്റെ ലക്ഷ്യം. മന്ത്രി വി.അബ്ദുഹ്മാനാണ് സംഘാടക സമിതി മുഖ്യരക്ഷാധികാരി.

യോഗത്തിൽ പി.ഉബൈദുള്ള എം.എൽ.എ, ജില്ലാ കളക്ടർ വി.ആർ.വിനോദ്, എ.ഡി.എം എൻ.എം.മെഹറലി, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി, വൈസ് പ്രസിഡന്റ് എം.ആർ.രഞ്ജിത്ത്, ജില്ലാ സ്‌പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സി.സുരേഷ് സംസാരിച്ചു.