നിലമ്പൂര്‍: ഒമ്പതര വര്‍ഷമായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒന്നും ചെയ്യാതിരുന്ന ഇടത് സര്‍ക്കാര്‍ ഭരണപരാജയം മറച്ച് വെക്കാനാണ് കോണ്‍ക്ലേവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. കെ.പി.എസ്.ടി.എയുടെ മാറ്റൊലി വിദ്യാഭ്യാസ പരിവര്‍ത്തനസന്ദേശ യാത്രയ്ക്ക് നിലമ്പൂരില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ. സന്തോഷ് ആദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ സംസ്ഥാന പ്രസിഡണ്ട് കെ. അബ്ദുള്‍മജീദ്, ജനറല്‍ സെക്രട്ടറി പി. കെ.അരവിന്ദന്‍, ട്രഷറര്‍ അനില്‍ വട്ടപ്പാറ ,സംസ്ഥാന ഭാരവാഹികളായ ബി. സുനില്‍കുമാര്‍, സാജു ജോര്‍ജ്, ടി യു സാദത്ത് സംസാരിച്ചു.