താനൂർ: സന്യാസിവര്യന്മാരുടെ സംഘടനയായ

മാർഗ്ഗദർശക മണ്ഡൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ആശ്രമങ്ങളിലേയും സന്യാസിമാർ ചേർന്ന് നടത്തുന്ന ധർമ്മ സന്ദേശയാത്രയുടെ ഭാഗമായി ശത കോടി ദീപം തെളിയിക്കുന്ന ചടങ്ങ് ഇന്ന് സംസ്ഥാന വ്യാപകമായി നടക്കും. ആരാധനാലയങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങി കേരളത്തിൽ എല്ലായിടങ്ങളിലുമായി വൈകിട്ട് 6.30ന് ശതകോടി ദീപം തെളിയിക്കും. സ്വാഗതസംഘം മുഖ്യരക്ഷാധികാരി മാതാ അമൃതാനന്ദമയീദേവി, സ്വാഗതസംഘം ചെയർമാനും എഴുത്തുകാരനുമായ സി.രാധാകൃഷ്ണൻ, എല്ലാ ആശ്രമങ്ങളിലുമുള്ള സന്യാസ ശ്രേഷ്ഠർ, സ്വാഗതസംഘം രക്ഷാധികാരിമാർ, മറ്റ് സംസ്ഥാന, ജില്ല, താലൂക്ക് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.

ഒക്ടോബർ ഏഴിന് കാസർകോട് നിന്നാരംഭിക്കുന്ന ധർമ്മ സന്ദേശ യാത്ര 21 ന് തിരുവനന്തപുരത്ത് സമാപിക്കും. ഒക്ടോബർ 11ന് താനൂർ ശോഭാപറമ്പിലാണ് മലപ്പുറം ജില്ലയിൽ യാത്രയ്ക്ക് സ്വീകരണം നൽകുന്നത്.