sujeekaranam

താനൂർ: അന്തർദേശീയ സമുദ്രതീര ശുചീകരണ ദിനത്തിന്റെ ഭാഗമായി താനൂർ തൂവൽ തീരം ശുചീകരിച്ചു. താനൂർ നഗരസഭയുമായി സഹകരിച്ച് പൂരപ്പറമ്പ് ദേവി വിദ്യാനികേതൻ വിദ്യാലയത്തിലെ കുട്ടികളും അദ്ധ്യാപികമാരും വിദ്യാലയ സമിതി അംഗങ്ങളും പൂർവ്വ വിദ്യാർത്ഥികളും പൊതുജനങ്ങളും പ്രദേശവാസികളും നഗരസഭ ശുചീകരണ തൊഴിലാളികളും ശുചീകരണത്തിൽ പങ്കാളികളായി. താനൂർ നഗരസഭ ജെ.എച്ച്.ഐ വിസ്മയ തീരശുചീകരണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് വിവരണം നൽകി.