വണ്ടൂർ : സഹ്യ ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിമൻസ് ഡെവലപ്‌മെന്റ് സെൽ മെൻസ്ട്രൽ കപ്പ് ബോധവത്കരണവും വിതരണവും എന്ന പരിപാടി കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ ഡോ. എം.എ. ഷർഫ്രാസ് നവാസ് ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം എച്ച്.എൽ.എൽ മാനേജ്‌മെന്റ് അക്കാദമിയിലെ പ്രോജക്ട് അസോസിയേറ്റ്സ് ഡോ. സി.കെ. ജുഹൈനയും ഡോ. സി.ജെസ്നയും മുഖ്യ പ്രഭാഷണം നടത്തി. കെ.ടി. അബ്ദുള്ളക്കുട്ടി ആശംസകളർപ്പിച്ചു. കോളേജ് അദ്ധ്യാപികയ കെ.സുമയ്യ സ്വാഗതവും ഗാന നന്ദിയും പറഞ്ഞു