d
D

മലപ്പുറം: മസ്തിഷ്‌ക ജ്വരം വ്യാപിക്കുന്നതിനാൽ പൂക്കൊളത്തൂർ സി.എച്ച്.എം എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുൽപ്പറ്റ പഞ്ചായത്തിലും പരിസരത്തുമായി എൻ.എസ്.എസ് വൊളണ്ടിയേഴ്സ് 300 കിണറുകൾ ക്ലോറിനേറ്റ് ചെയ്തു. തൃപ്പനച്ചി എഫ്.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ നാസർ അഹമ്മദ്, പ്രോഗ്രാം ഓഫീസർ ടി.പി.ത്വയ്യിബ് അബൂബക്കർ എന്നിവർ കുട്ടികൾക്ക് നിർദ്ദേശം നൽകി. പ്രിൻസിപ്പൽ സി.മൂസക്കുട്ടി കുട്ടികളുടെ പ്രവർത്തനത്തെ പ്രശംസിച്ചു. ലീഡർമാരായ റയാൻ മുക്കണ്ണൻ, നജ, സാരംഗ്, ആമിന ഷാന നേതൃത്വം നൽകി