പെരിന്തൽമണ്ണ: പാലൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടും വിജയദശമി വിദ്യാരംഭത്തോടും അനുബന്ധിച്ച് ഇന്ന് ദുർഗ്ഗാഷ്ടമി തൃകാലപൂജ നടക്കും. മഹാനവമി ദിവസം തൃകാല പൂജ, ആയുധ പൂജ, വിശേഷാൽ പൂജ, സരസ്വതി പൂജ, ദീപാരാധന, ഭഗവത്‌സേവ, വിശേഷാൽ പൂജ നടക്കും. വിജയദശമി ദിവസം രാവിലെ അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. ആറിന് കേളി, ഉഷപൂജ, വാഹന പൂജ നടക്കും. തുടർന്ന് ഏഴിന് സരസ്വതി പൂജ, എട്ടിന് എഴുത്താണി എഴുന്നെള്ളിപ്പ്, നവഗ്രഹ പൂജ, നാരിപൂജ. ഒമ്പതിന് പാലൂർ കളരിയിൽ എഴുത്തിനിരുത്തൽ ആരംഭിക്കും. വൈകിട്ട് ദീപാരാധന, നാഗസ്വരം, നാമജപ പ്രദക്ഷിണം.