aksharasadass

തിരൂർ : തപസ്യ കലാസാഹിത്യ വേദി തിരൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അക്ഷരസദസ് നടത്തി.യുവ എഴുത്തുകാരി സന്ധ്യാ വാസു ഹനുമാൻകാവിന്റെ പുതിയ പുസ്തകമായ കണ്ണിമാങ്ങകൾ എന്ന കഥാസമാഹാരത്തെക്കുറിച്ച് ചർച്ച നടത്തി.കൗൺസിലർ നിർമ്മല കുട്ടികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യുവ കഥാകൃത്ത് ധന്യാദാസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ തിരൂർ ദിനേശ് മുഖ്യാതിഥിയായി. മണിഎടപ്പാൾ,കെ.സുകുമാരൻ,സർവ്വം തിരൂർ,ഷൈജു കെ.അന്നാര, പ്രമോദ് ആതവനാട്, അശ്വതിരാജ്, വിജയശ്രീ മനോജ്, ഗീതു താനൂർ എന്നിവർ സംസാരിച്ചു. സന്ധ്യാവാസു മറുമൊഴി നൽകി.