vidyalayam

തിരൂർ : മംഗലം പഞ്ചായത്തിലെ പുകയില രഹിത വിദ്യാലയങ്ങളുടെ പഞ്ചായത്ത് തല പ്രഖ്യാപനം, ലോഗോ പ്രകാശനം എന്നിവ ചേന്നര മൗലാന ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഞ്ചായത്ത് പ്രസിഡന്റ്‌ സി.പി കുഞ്ഞുട്ടി നിർവഹിച്ചു. പഞ്ചായത്ത്

വൈസ് പ്രസിഡന്റ്‌ പാത്തുമ്മക്കുട്ടി അദ്ധ്യക്ഷനായി. ചടങ്ങിൽ

മെഡിക്കൽ ഓഫീസർ ഡോ. നുസ്രത്ത് വിഷയം അവതരിപ്പിച്ചു.

ടി.പി ഇബ്രാഹിം ചേന്നര, കെ.ടി റാഫി, നിഷ രാജീവ്, പഞ്ചായത്ത് സെക്രട്ടറി ബീരാൻകുട്ടി, മൗലാന കോളേജ് പ്രിൻസിപ്പൽ ഡോ. സതീഷ്, സി.സജീവ് കുമാർ , മിനി, ഷജീന, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി.വി.സക്കീർ ഹുസൈൻ, അതുല്യ അനിൽ ,അബ്ദുൾ ഷുക്കൂർ, എൻ.എസ്.എസ്. കോഓർഡിനേറ്റർ അശ്വനി എന്നിവർ പ്രസംഗിച്ചു