bridge
ഊട്ടറ ഗായത്രി പുതിയ പുഴപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം 13 ന്

കൊല്ലങ്കോട്: ഊട്ടറഗായത്രി പുഴപ്പാലത്തിനെ സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. എട്ടര പതിറ്റാണ്ടിന്റെ കാലപ്പഴക്കത്താൽ ബലക്ഷയം മൂലം പാലത്തിന്റെ ഒരു ഭാഗം തന്നതുമൂലം അരക്കോടി രൂപ ചിലവഴിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്. പാലത്തിന്റെ വീതി കുറവും ബലക്ഷയവും കണക്കിലെടുത്താണ് നിലവിലുള്ള പാലം പൊളിച്ചു മാറ്റാതെയാണ് സമാന്തരമായി പുതിയ പാലം നിർമ്മാക്കാൻതയ്യാറായിരിക്കുന്നത്. ഇതോടൊപ്പം പല്ലശ്ശന - കൊല്ലങ്കോട് എലവഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ണന്നൂർ കടവ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനത്തിന്റെ സംഘാടക സമിതി യോഗം ഇന്ന് 11.3ന് കൊല്ലങ്കോട് വാസുദേവൻ മെമ്മോറിയൽ ഹാളിൽ വെച്ച് കെ.ബാബു എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ കൂടുന്നു. ഏറെ കാലം കാത്തിരുന്ന പദ്ധതി പൂർത്തിയാകുന്നതോടെ ഗതാഗത സൗകര്യം ഏറെ മെച്ചപ്പെടുന്നതാണ്.
ഊട്ടറ ഗായത്രി പുഴ പാലത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന്റെ തുടക്കം കുറിക്കുന്നതിനായി പ്രതലം ശരിയാക്കുന്നു.