checking

പാലക്കാട്: ഓണത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധന പുരോഗമിക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും, ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വില്പന തടയുന്നതിനുമാണ് നടപടി. ഇന്നലെ ആറ് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ വാളയാർ, മീനാക്ഷിപുരം അതിർത്തി ചെക്ക് പോസ്റ്റുകളിലും, തൃത്താല, ഒറ്റപ്പാലം സർക്കിളുകൾക്ക് കീഴിൽ 117 കേന്ദ്രങ്ങളിലും പരിശോധന നടത്തി. 76 സാമ്പിളുകൾ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കുകയും, 9 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസ് നൽകുകയും ചെയ്തു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.