ഷൊർണൂർ: കൊച്ചിൻ പാലം റോഡിൽ നിള റസിഡൻസിയുടെ മുന്നിൽ ബസും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. കറുകപുത്തൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും, ഷൊർണൂരിലേക്ക് വരുകയായിരുന്ന ബസും ആണ് കൂട്ടിയിടിച്ചത്. പിന്നാലെ വന്ന ബൈക്ക് കാറിന് പിന്നിലിടിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേർക്കും ബൈക്കിലുണ്ടായിരുന്ന രണ്ടു പേർക്കും ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഇവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. അപകടത്തെ തുടർന്ന് ഷൊർണൂർ തൃശൂർ റൂട്ടിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.