ഷൊർണൂർ: ഷൊർണൂർ നഗരസഭയിൽ കോൺഗ്രസ് കൗൺസിലർ സി.സന്ധ്യ നഗരസഭാംഗത്വം രാജിവച്ചു. ഇന്നലെ രാത്രി 8 മണിയോടെ നഗരസഭാ സെക്രട്ടറി പി.എസ്.രാജേഷിന് രാജി കത്ത് നൽകി. സെക്രട്ടറി രാജി കത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചതായി സെക്രട്ടറി പറഞ്ഞു. നിലവിൽ ഷൊർണൂർ നഗരസഭയിൽ കോൺഗ്രസിന് അഞ്ച് അംഗങ്ങൾ മാത്രമാണ് നിലവിലുള്ളത്. നഗരസഭയിലെ 31ാം വാർഡ് അംഗമാണ് സന്ധ്യ. ഷൊർണൂർ നഗരസഭയിൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്നമാണ് രാജിക്ക് കാരണമെന്നാണ് സൂചന