
ഷൊർണൂർ: പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റിലെ സിവിൽ പൊലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊടുന്തിരപ്പള്ളി മോഴിയാലത്തിൽ എസ്.അർജുനെ(40) ആണ് ഷൊർണൂർ ടൗണിൽ ഡിവൈ.എസ്.പി ഓഫീസ് റോഡിന് സമീപം പച്ചക്കറി കടയ്ക്കുമുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാവി മുണ്ടും, ചുമപ്പ് ഷർട്ടും ഇട്ട നിലയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ പൊലീസെത്തി പരിശോധിച്ചതിലാണ് പൊലീസുകാരനാണെന്ന് തിരിച്ചറിയുന്നത്. പട്ടാമ്പി പൊലീസിന്റെയും ഷൊർണൂർ സി.ഐ.രവികുമാറിൻ്റെയും നേതൃത്വത്തിൽ ഫോറൻസിക് വിഭാഗവും പൊലീസും ചേർന്ന് ഇൻക്വിസ്റ്റ് നടത്തി മൃതശരീരം പോസ്റ്റ്മോർട്ടത്തിനയച്ചു. പരേതനായ ശിവനും പാർവ്വതിയുമാണ് മാതാപിതാക്കൾ.