പാലക്കാട്: കുടുംബശ്രി ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ പാലക്കാട് ചെറിയ കോട്ടമൈതാനിയിൽ നടന്ന ഓണ വിപണനമേളയിൽ സ്റ്റാളുകളിൽ നിന്നും ഫുഡ് കോർട്ടിൽ നിന്നുമായി 10 ലക്ഷത്തിലധികം രൂപയുടെ വിറ്റുവരവുണ്ടായതായി കുടുംബശ്രി ജില്ലാ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു. ഓണോത്സവ് എന്ന പേരിലാണ് വിപണനമേള നടന്നത്. കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങളുടെ സ്റ്റാളുകൾ, ഭക്ഷ്യമേള, കലാപരിപാടികൾ എന്നിവ അഞ്ച് ദിവസത്തെ മേളയുടെ ഭാഗമായി. വൈവിധ്യമാർന്ന 60 ഓളം സ്റ്റാളുകളും അട്ടപ്പാടി വനസുന്ദരി ചിക്കൻ ഉൾപ്പടെ പാലക്കാടൻ രുചിവൈവിധ്യങ്ങൾ ഒരുക്കിയ ഭക്ഷ്യമേളയും പ്രധാന ആകർഷണമായി.