വടക്കഞ്ചേരി: കുട്ടിയുടെ കൈയ്യിൽ കുടുങ്ങിയ ലോഹ മോതിരം അഗ്നിരക്ഷാ സേന നീക്കം ചെയ്തു. എളവമ്പാടം കണിയമംഗലം ഹരിദാസിന്റെയും രജനിയുടെയും മകൻ ആരോമലിന്റെ(12) വിരലിൽ കുടുങ്ങിയ മോതിരമാണ് വടക്കഞ്ചേരി അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ നീക്കം ചെയ്തത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണു വടക്കഞ്ചേരി അഗ്നിരക്ഷാ നിലയത്തെ സമീപിച്ചത്. റിങ്കട്ടർ ഉപയോഗിച്ച് ഏറെ ശ്രദ്ധയോടെയാണു മോതിരം മുറിച്ചുമാറ്റിയത്. വടക്കഞ്ചേരി സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ അജികുമാറിന്റെ നേതൃത്വത്തിൽ ആർ.ശ്രീജിത്ത്, റിഞ്ചു, കൃഷ്ണ പ്രസാദ്, മനോജ്, രാമദാസൻ, സഹദേവൻ, നിഖിൽ എന്നീ ഉദ്യോഗസ്ഥർ ദൗത്യത്തിൽ പങ്കാളികളായി.