guru
ഗുരുധർമ്മപ്രചരണ സഭ പാലക്കാട് ജില്ല കമ്മിറ്റി നടത്തിയ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം പാലക്കാട് മുനിസിപ്പൽ ചെയർ പേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ഗുരുധർമ്മ പ്രചരണസഭ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രീനാരായണ ഗുരുജയന്തി ആഘോഷം നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. ഗുരുദേവദർശനം ഈ കാലഘട്ടത്തിന് അനിവാര്യമാണെന്നും ഗുരുദേവകൃതികൾ ജനങ്ങൾ സ്വായത്തമാക്കണമെന്നും അവർ പറഞ്ഞു. റിട്ട. പൊലീസ് സർജൻ ഡോ. പി.ബി.ഗുജ്രാൾ മുഖ്യപ്രഭാഷണം നടത്തി. ഗുരുധർമ്മ പ്രചരണസഭ ജില്ലാ വൈസ് പ്രസിഡന്റ് പി.വി.അനന്ദനാരായണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.വിജയമോഹനൻ സ്വാഗതം പറഞ്ഞു. സ്വാമി നാരായണഭക്താനന്ദ ഭക്തിപ്രഭാഷണം നടത്തി. ഡോക്ടറേറ്റ് നേടിയവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും ചടങ്ങിൽ അനുമോദിച്ചു. കേന്ദ്ര സമിതി അംഗം വി.ചന്ദ്രൻ, അമ്പിളി ഹാരീസ്, സി.ജി.ജാനകി, ദിവാകരൻ, രാമകൃഷ്ണൻ, ഡോ. റീത്തുരാജ്, സജിമോൻ, സി.ജി.ലളിത എന്നിവർ സംസാരിച്ചു.