
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ദൃശ്യ മാർബിൾസിൽ സംഘടിപ്പിച്ച ഒണാഘോഷം വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കൾക്കുള്ള മെഗാസമ്മാനമായ കാറിന്റെ നറുക്കെടുപ്പ് ചലച്ചിത്ര താരം സരയുമോഹൻ നിർവഹിച്ചു. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ സ്വദേശി ജയപ്രകാശിനാണ് സമ്മാനം ലഭിച്ചത്. വടക്കഞ്ചേരി ഗ്രാമപഞ്ചായത്തംഗം ശ്രീനാഥ് വെട്ടത്ത്, ദൃശ്യ മാർബിൾസ് ഉടമ ബാബു പീറ്റർ, ലെൻസ്‌ഫെഡ് ഭാരവാഹികളായ രാജേഷ്, രമേഷ് എന്നിവർ സംസാരിച്ചു.