congress

പാലക്കാട്: നഗരസഭ പുതുതായി ഇറക്കിയ വോട്ടർ പട്ടികയിൽ വ്യാപകക്രമക്കേടെന്ന് ആരോപിച്ച് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ജനറൽ സൂപ്രണ്ടിനെ ഉപരോധിച്ചു. സ്ഥലത്തില്ലാത്തവരെയും മറ്റുവാർഡുകളിൽ വോട്ടുള്ളവരെയും ആറാംവാർഡിലെ വോട്ടർ പട്ടികയിൽ നിന്നൊഴിവാക്കാൻ നൽകിയ അപേക്ഷ പൂഴ്ത്തിവെച്ച് ബി.ജെ.പിക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് ജനറൽവിഭാഗം സുപ്രണ്ടിന്റേതെന്നും സമരക്കാർ പറഞ്ഞു.

സമരത്തിന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.സതീഷ് നേതൃത്വം നൽകി. നഗരസഭ പാർലിമെന്ററി പാർട്ടി നേതാവ് സാജോജോൺ, നേതാക്കളായ കെ.ഭവദാസ്, ഹരിദാസ് മച്ചിങ്ങൽ, വി.ആറുമുഖൻ, എഫ്.ബി.ബഷീർ, എസ്.സേവ്യർ, രമേശ് പുത്തൂർ, എസ്.എം.താഹ, ആർ.രാമകൃഷ്ണൻ, മുരളി ഇളന്തിയൻകോട്, വിനോദ് കുമാർ മണൽമന്ത, എ.സലിം എന്നിവർ പങ്കെടുത്തു.