krishnaprasad

കൊല്ലങ്കോട്: ഓണത്തിന് 'നെല്ല് സംഭരണതുക' എന്ന പാൽപ്പായസം കാണിച്ച് സംസ്ഥാന സർക്കാർ കേരളത്തിലെ കർഷകരെ പറ്റിച്ചുവെന്ന് ചലചിത്രതാരവും കർഷക സംരക്ഷണ സമിതി രക്ഷാധികാരി പി.കൃഷ്ണപ്രസാദ് പറഞ്ഞു. കൊല്ലങ്കോട് നടന്ന കർഷക സംരക്ഷണ സമിതി കേരള എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബേബി കമ്മിറ്റി റിപ്പോർട്ട് അപാകതകൾ പരിഹരിച്ച് നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
രക്ഷാധികാരി ചിദംബരംകുട്ടി, പ്രസിഡന്റ് സി.വിജയൻ, സെക്രട്ടറി സി.പ്രഭാകരൻ, വൈസ് പ്രസിഡന്റ് ശിവാനന്ദൻ,
മനോഹരൻ, മുരളി കുറ്റിപ്പാടം, രാംദാസ്, ഹരിമേനോൻ എന്നിവർ പങ്കെടുത്തു.