
പുതുനഗരം: അരക്കിലോ കഞ്ചാവുമായി അഭിഭാഷകൻ പിടിയിൽ. വടവന്നൂർ ഊട്ടറ സ്വദേശി ശ്രീജിത്താണ് (32)ആണ് പിടിയിലായത്. ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായും പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ 11.30 ഓടെ പുതുനഗരത്തുവെച്ചാണ് പൊലീസ് പ്രതിയെ പിന്തുടർന്ന് പിടികൂടിയത്. കാറിൽ കൊടുവായൂർ ഭാഗത്തുനിന്ന് വരികയായിരുന്ന പ്രതി പൊലീസ് തടഞ്ഞിട്ടും നിറുത്താതെപോകുകയായിരുന്നു. പുതുനഗരം സബ് ഇൻസ്പെക്ടർ കെ.ശിവചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വാഹന പ്രതിയെ സാഹസികമായി പിടികൂടിയത്. ശ്രീജിത്ത് പാലക്കാട് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ്.