മണ്ണാർക്കാട്: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകൻ പി.ഗിരീഷിന് സംസ്ഥാന അദ്ധ്യാപക അവാർഡ്. ഹൈസ്‌കൂൾ വിഭാഗത്തിലെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ പരിഗണിച്ചും, മാതൃകാക്ലാസ് അവതരണമുൾപ്പെടെ വിലയിരുത്തിയാണ് അവാർഡ്. 25 വർഷമായി സ്‌കൂളിലെ ഗണിതാദ്ധ്യാപകനാണ്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകും.
മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആദ്യത്തെ ഗണിത ലാബ് ബി.ഇ.എഡ് ട്രെയിനികളുടെ സഹായത്തോടെ സ്‌കൂളിൽ നടപ്പിലാക്കി. അമ്മ അറിയാൻ പരിശീലന പരിപാടി, അഡോളസെന്റ് പരിശീലനപരിപാടി, കേരളത്തിനകത്തുംപുറത്തുമായി അഞ്ചുവർഷം എസ്.എസ്.എൽ.സി കുട്ടികളിലെ മാനസിക സമ്മർദ്ദം കുറക്കാൻ ഓൺലൈൻ കൗൺസിലിംഗ്, സ്‌കൂളിൽ നടപ്പിലാക്കിയ എ പ്ലസ് പരിശീലന പരിപാടിയിലൂടെ എസ്.എസ്.എൽ.സി കുട്ടികളുടെ സമ്പൂർണ എപ്ലസ് വർധിപ്പിച്ചതുമെല്ലാം ഗിരീഷിന്റെ അദ്ധ്യാപക മികവിലായിരുന്നു. പിതാവ്: രാധാകൃഷ്ണൻ. മാതാവ്: കല്യാണിക്കുട്ടി. ഭാര്യ: രശ്മി (ഇ.എസ്.ഐ.സി കഞ്ചിക്കോട് ). മക്കൾ: ഐശ്വര്യലക്ഷ്മി (ഇൻഫോ പാർക്ക്, കൊച്ചി), ഇഷാനി (വിദ്യാർഥിനി).