
മുതലമട: പറയംപള്ളം കളളിയമ്പാറയിൽ പ്ലസ് ടു വിദ്യാർത്ഥിനി തീ കൊളുത്തി മരിച്ച നിലയിൽ. കള്ളിയമ്പാറയിൽ പരേതനായ കലാധരന്റെ മകൾ കെ.ഗോപികയെ(17) ആണ് കഴിഞ്ഞ ദിവസം വൈകുന്നേരം കളളിയമ്പാറ പാറയിൽ വച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലങ്കോട് രാജാസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. സ്‌കൂളിൽ പോയി ഉച്ചയ്ക്ക് ശേഷം തിരിച്ചെത്തിയ ഗോപിക വീടിനടുത്തു നിന്ന് 500 മീറ്ററിനടുത്തുള്ള സ്വകാര്യ ക്വാറിയുടെ പാറയ്ക്ക് മുകളിലാണ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ഇവിടെ നിന്ന് ബാഗും ഡയറിയും മൊബെൽഫോണും ഉൾപ്പെടെ കണ്ടെത്തിട്ടിയിട്ടുണ്ട്. ഗോപികയെ കാണാതായതിനെ തുടർന്ന് അമ്മയും ആറാം ക്ലാസ് വിദ്യാർത്ഥിയായ അനിയനും കൂടി തിരഞ്ഞപ്പോഴാണ് ശരിരം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അമ്മ: ഷീബ, സഹോദരൻ: ഗോകുൽ. മൃതദേഹംജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുകൾക്ക് വിട്ടു നൽകും. കൊല്ലങ്കോട് പൊലീസ് അന്വേഷണമാരംഭിച്ചു.