
പാലക്കാട്: പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ ആരംഭിച്ച സ്വർണപ്പണയ വായ്പ പദ്ധതിയുടെയും സ്ട്രോംഗ് റൂമിന്റെയും ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എസ്.കെ.അനന്തകൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.എൻ.ഗോകുൽദാസ് അദ്ധ്യക്ഷനായി. ഡയറക്ടർമാരായ കെ.മധു, കെ.ഭവദാസ്, വി.രാജീവ്, എൻ.കൃഷ്ണൻ, പി.കെ.കണ്ണദാസ്, വി.കെ.വാസു, സി.പി.കവിത, വി.ശാന്തി, റീജിണൽ മാനേജർ സാവിത്രി, അസി.രജിസ്ട്രാർ അജിത്ത്, ഓഡിറ്റർ ശിവമുരുകൻ, കൃഷിഓഫീസർ കാവ്യ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി.ജ്യോതിഷ് സ്വാഗതവും എസ്.വിനോജ് നന്ദിയും പറഞ്ഞു.