
പാലക്കാട്: കേരളശ്ശേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കുണ്ടളശ്ശേരി പൊറ്റയിൽപടി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുനിൽ നിർവഹിച്ചു. കേരളശ്ശേരി പഞ്ചായത്തിന്റെ 2024 - 25 വർഷത്തെ വാർഷികവികസന ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്.
പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദിനി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷാജിത, വാർഡ് വികസന സമിതി ചെയർമാൻ ജയരാജ്, വാർഡ് വികസന സമിതി അംഗം ശിവപ്രസാദ് എന്നിവർ സംസാരിച്ചു. മറ്റു വാർഡ് വികസന സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.