saleena

മണ്ണാർക്കാട്: അലനല്ലൂർ സ്‌കൂൾ പടിയിൽ നായ കുറുകെ ചാടി ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മേലാറ്റൂർ കിഴക്കുംപാടത്ത് കട്ടിശ്ശേരി ഉമ്മർ മുസ്ല്യാരുടെ ഭാര്യ സലീന (40) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി 10.45 ഓടെ അലനല്ലൂരിൽ വച്ച് മകൻ ഓടിച്ച ബൈക്കിന് കുറുകെ നായ ചാടി ബൈക്കിന്റെ പിൻസീറ്റിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. വെട്ടത്തൂരിലെ പരേതനായ പച്ചീരി ഉസ്മാൻ ഹാജിയുടെ മകളാണ്. മക്കൾ: മുഹമ്മദ് ഷമ്മാസ് ഹുദവി, ഷംസാദ് അബ്ദുള്ള, ഷാൻ അഹമ്മദ്.