vishnu

മുതലമട: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെണ്ടൻ കിഴായ അഞ്ജനംചിറ എം.വിഷ്ണു (26) ആണ് മരിച്ചത്. സെപ്തംബർ മൂന്നിന് വിത്തനശേരിയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. വിഷ്ണുവിനോടൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന കൊല്ലങ്കോട് കുതിരമൂളി, കിഴക്കെ നെൻമേനി ശശികുമാറിന്റെ മകൻ കാർത്തികേയനെ(24) നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തൃശ്ശൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരും സുഹൃത്തുക്കളുമായ ഇവർ ഓണാവധിക്ക് വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു അപകടം. വിഷ്ണുവിന്റെ അച്ഛൻ: മധു. അമ്മ: ശാന്ത. സഹോദരങ്ങൾ: വിഘ്‌നേഷ്, വൈഷ്ണവി.